കൊച്ചി > കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുംഭമേളയിലെ ആൾക്കൂട്ടത്തിൽ പ്രതിഷേധിച്ച് നടി പാർവതി തിരുവോത്ത്. തബ്‌ലീഗ് ജമാഅത്തിനെ വിമർശിച്ചവർ കോവിഡ് രണ്ടാംതരംഗ സമയത്ത് കുംഭമേള സംഘടിപ്പിച്ചപ്പോൾ മൗനം പാലിക്കുകയാണെന്ന് പാർവതി പറഞ്ഞു. ഇൻസ്റ്റഗ്രാമിലായിരുന്നു പാർവതിയുടെ പ്രതികരണം.
‘കുംഭമേളയെയും തബ്‌ലീഗ് ജമാഅത്തിനെയും കുറിച്ച് പറയുന്ന കമന്ററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം’, പാർവതി ഇൻസ്റ്റഗ്രാമിലെഴുതി. കുംഭമേളയുടെ ദൃശ്യങ്ങൾക്കൊപ്പം അർണബ് ഗോസ്വാമി തബ്‌ലീഗ് ജമാഅത്തിനെതിരെ സംസാരിക്കുന്ന വീഡിയോയും പാർവതി പങ്കുവച്ചു. കുംഭമേളയ്‌ക്കെതിരെ മാധ്യമപ്രവർത്തകൻ ആൻഡ്ര ബോജസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും ഇതോടൊപ്പം പാർവതി ഷെയർചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..