17 June Monday

മികച്ചൊരു ഗോളായി "പന്ത‌്'

മിഥുൻ കൃഷ‌്ണUpdated: Friday Jan 25, 2019

കൊച്ചി> ഫു‌ട‌്ബോൾ, ഗ്രാമീണത, മതസൗഹാർദം, കുട്ടിക്കാലം, കണ്ടിറങ്ങുമ്പോൾ പന്ത‌് മനസിൽ കൊണ്ടുവന്നത‌് ഇതാണ‌്. ആമിനയെന്ന മുസ്ലിം പെൺകുട്ടിയിലൂടെ വികസിക്കുന്ന കഥ സ‌്പർശിക്കുന്ന ഗ്രാമവിശേഷങ്ങൾ നന്മയുള്ള നാട്ടിൻപുറത്തേക്ക‌് കൂട്ടികൊണ്ടുപോകുകയാണ‌്.

പന്ത‌് വാങ്ങാൻ കാശ‌് സ്വരൂപിക്കാൻ ആമിനയും കൂട്ടുകാരും കണ്ടെത്തുന്ന മാർഗത്തിലൂടെയാണ‌് കഥ വികസിക്കുന്നത‌്. ആൺകുട്ടികൾക്കൊപ്പം  ഫുട‌്ബോൾ കളിക്കാൻ തയ്യാറാകുന്ന  ആമിനയ‌്ക്കു പൂർണ പിന്തുണയായെത്തുന്ന ബാപ്പ(വിനീത‌്). ഫുട‌്ബോളിനെ സ‌്നേഹിക്കുന്ന മലബാറിലെ വീടുകളിലൊന്നായി ആമിനയുടെ വീട‌് മാറുകയാണ‌്. പന്ത‌് വാങ്ങാനുള്ള ശ്രമത്തിനിടെ കൊലപാതകത്തിന‌് ദൃക‌്സാക്ഷിയാകേണ്ടിവരുന്ന ആമിന. പ്രാദേശിക ഐതിഹ്യങ്ങളും മിത്തുകളും വിശ്വാസവും കൂടി ചേരുമ്പോൾ പന്ത‌് മനോഹരമായ ഗോളാകുകയാണ‌്.

ആമിനയായി എത്തിയ അബനി ആദിയും ഉമ്മൂമയായി എത്തിയ റാബിയ ബീഗവും മികച്ചതായിവുന്നു. ഓട്ടോ ഡ്രൈവറായി ചെറുസീനിലെത്തിയ വിജിലേഷും സ‌്കൂളിലെ ഹിന്ദിമാഷായി അജുവർഗീസും ചിരിപ്പിക്കുന്നു. നെടുമുടി വേണു, ശ്രീകുമാർ, ഇന്ദ്രൻസ്, സുധീഷ് , മുന്ന, ഇർഷാദ്, സുധീർ കരമന, നിലമ്പൂർ ആയിഷ തുടങ്ങിയവരും പന്തിനെ ജനപ്രിയമാക്കുന്നു.
 
ഗ്രാമത്തിന്റെ സൗന്ദര്യംപകർത്തുന്ന ഫ്രെയിമുകളും മനോഹരമായ ഗാനങ്ങളും പന്തിനെ മികച്ചൊരു  ദൃശ്യാനുഭവമാക്കുകയാണ‌്. അശ്വഘോഷിന്റെ ക്യാമറ കാഴ്ചയുടെ വസന്തം തീർക്കുന്നു. ആദിയാണ‌് പന്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത‌്. ഇർഷാൻ ദേവിന്റെ സംഗീതവും ഷംസുദ്ദീൻ കുട്ടോത്തിന്റെയും മനേഷ‌് എംപിയുടെ ഗാനങ്ങളും പന്തിനെ ഹൃദയത്തോട‌് ചേർത്തുവെയ‌്പ്പിക്കുന്നു.

"കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' യിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരമാണ‌് അബനി ആദി. അച‌്ഛന്റെ ചിത്രത്തിലും അബനി മികച്ചുനിൽക്കുന്നു. കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന മനോഹരമായ ചിത്രം


പ്രധാന വാർത്തകൾ
 Top