17 August Wednesday

ശ്വേതാ മേനോനും നിത്യാദാസും: പള്ളി മണി തയ്യാറാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

 ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ കെ വി അനില്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി കലാസംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രം 'പള്ളിമണി ' ഒരുങ്ങുന്നു. എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മിയും അരുണ്‍ മേനോനും ആണ് ചിത്രം നിര്‍മിക്കുന്നത്.

ശ്വേതാ മേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നടി നിത്യാ ദാസും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു.കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

അനിയന്‍ ചിത്രശാലയാണ് ഛായാഗ്രഹണം. കലാസംവിധാനം സജീഷ് താമരശ്ശേരി. എഡിറ്റര്‍- അനന്തു എസ്.വിജയ്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top