06 December Friday

നായകന്‍ നിവിന്‍, നിര്‍മാണം സണ്ണി വെയ്‌ന്‍; 'പടവെട്ട്' വരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

സണ്ണി വെയ്‌ന്‍ പ്രൊഡക്ഷന്‍സ് ആദ്യ സിനിമയുമായി എത്തുന്നു. 'പടവെട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകമായിരുന്നു സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭം. ആ നാടകവും സംവിധാനം ചെയ്തത് ലിജു കൃഷ്ണ ആയിരുന്നു. ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നാടകത്തിന് ലഭിച്ചിരുന്നു.

സണ്ണിവെയ്‌ന്റെ ഫേസ്‌ബുക്ക് പോസ്റ്റ്


പ്രിയപ്പെട്ടവരെ,

കരിയറിലെ ഒരു സുപ്രധാന നിമിഷം നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ രണ്ടാമത് നിര്‍മാണ സംരംഭം 'പടവെട്ട്' ഒരുങ്ങുകയാണ്.
ഇത്തവണ ഒരു സിനിമയുമായാണ് ഞങ്ങള്‍ വരുന്നത്. എന്റെ സുഹൃത്ത് നിവിന്‍ പോളിയാണ് നായകന്‍.
ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' ഒരുക്കിയ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
നിങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
'പടവെട്ട്' നന്നായി ഒരുക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കിക്കൊണ്ട് നിര്‍ത്തട്ടെ.
See you at the movies...

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top