21 February Thursday

ഓസ്കര്‍ പട്ടികയിൽ നോമിനേഷനുകൾ വാരിക്കൂട്ടി 'റോമ'; വെബ് സ്ട്രീമിംഗ് വിഭാഗത്തിൽ ഓസ്കർ നോമിനേഷൻ സ്വന്തമാക്കുന്നത് ചരിത്രത്തിലാദ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

ന്യൂഡൽഹി> 91-ാം ഓസ്കര്‍ പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശപട്ടിക പ്രഖ്യാപിച്ചപ്പോൾ ചരിത്രത്തിലാദ്യമായി  ഏറെ നിരൂപകപ്രശംസ നേടിയ നെറ്റ്ഫ്ലിക്സ‌് ചിത്രം 'റോമ' നോമിനേഷനുകൾ വാരിക്കൂട്ടിയപ്പോൾ അത്  ഒരു വെബ് സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലെ ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കർ നോമിനേഷൻ സ്വന്തമാക്കുന്നത് ചരിത്രത്തിലാദ്യം. റോമ, ദ ഫേവറിറ്റ് എന്നീ ചിത്രങ്ങൾ പത്ത് വീതം നാമനിര്‍ദേശങ്ങള്‍ നേടി.  'എ സ്റ്റാര്‍ ഇസ് ബോണ്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന‌് പ്രശസ്ത പോപ്പ് താരം ലേഡി ഗാഗ മികച്ച നടിക്കുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹോളിവുഡ് നടന്‍മാരായ ക്രിസ്റ്റ്യന്‍ ബെയില്‍, ബ്രാഡ്ലി കൂപ്പര്‍ എന്നിവര്‍ മികച്ച നടനുള്ള പട്ടികയിലുണ്ട്.

മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരത്തിനായി ബ്ലാക്ക് പാന്തര്‍, ബ്ലാക്ക് ലെൻസ്മാൻ‌്,ബൊഹ്മീയന്‍ റാപ്സഡി ,ദ ഫേവറേറ്റ്, ഗ്രീന്‍ബുക്ക്, എ സ്റ്റാര്‍ ഇസ് ബോൺ, വൈസ്, റോമ എന്നിവയാണ‌് ഇടംപിടിച്ചത‌്.

മികച്ച നടി ലേഡി ഗാഗ (എ സ്റ്റാര്‍ ഇസ് ബോണ്‍), ഗ്ലെന്‍ ക്ലോസ് (ദ വൈഫ്), ഒലീവിയ കോള്‍മാന്‍ (ദ ഫേവറേറ്റ്), മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര്‍ ഫോര്‍ഗീവ് മീ), യാലിറ്റ്സ അപരീസിയോ (റോമ) എന്നിവർ ഇടംപിടിച്ചു

മികച്ച നടന്‍ ക്രിസ്റ്റിയന്‍ ബെയല്‍ (വൈസ്), റാമി മാലെക് (ബൊഹ്മീയന്‍ റാപ്സഡി ), വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്), ബ്രാഡ്ലി കൂപ്പര്‍ ( എ സ്റ്റാര്‍ ഈസ് ബോണ്‍),  വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്) എന്നിവർ ഇടംപിടിച്ചു\








 


പ്രധാന വാർത്തകൾ
 Top