20 February Wednesday

ആർത്തവം പ്രമേയമാക്കിയ ഇന്ത്യൻ ചിത്രം ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ; "പീരിയഡ‌് എൻഡ‌് ഓഫ‌് സെന്റൻസ‌്' ഉൾപ്പെടുത്തിയത‌് ഡോക്യുമെന്ററി വിഭാഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

ന്യൂഡൽഹി> 91ാമത‌് ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള "പീരിയഡ‌് എൻഡ‌് ഓഫ‌് സെന്റൻസ‌്' ഇടംനേടി. റേക സെഹ്താബി സംവിധാനം ചെയ‌്ത ചിത്രത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ഒരു കൂട്ടം സ്ത്രീകൾ അന്തസ്സോടെ ജീവിക്കാൻ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. പാഡ്‍മാൻ കഥാപാത്രമാക്കിയ അരുണാചലം മുരുഗാനന്ദന്റെ യഥാർഥ ജീവിതകഥ ഈ ഡോക്യുമെന്ററിയിലും വിഷയമാണ്. ഉത്തരേന്ത്യയിലെ ഹാപൂർ എന്ന ഗ്രാമമാണ് 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പശ്ചാത്തലം. ഗ്രാമത്തിൽ ഒരു പാഡ് മെഷീൻ സ്ഥാപിക്കുന്നതിനെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. സിഖ് എന്റർടെയ്ൻമെന്റും ഗെയ്നിത് മോംഗയുമാണ് പീരിയഡ‌് എൻഡ‌് ഓഫ‌് സെന്റൻസ‌് നിർമിച്ചത‌്.

26 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വച്ചിത്രം ആർത്തവ ദുരാചാരങ്ങൾക്കെതിരെ സ‌്ത്രീകളും കുട്ടികളും നടത്തുന്ന ചെറുത്ത‌്നിൽപ്പും പിന്നീട‌് ഗ്രാമത്തിൽ സാനിറ്ററി പാഡ് മെഷീൻ സ്ഥാപിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ‌് പ്രമേയമാക്കുന്നത‌്. "പീരിയഡ‌് എൻഡ‌് ഓഫ‌് സെന്റൻസ‌ിന‌് പുറമേ  ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് വിഭാഗത്തിൽ ബ്ലാക്ക് ഷീപ്പ്, എൻഡഡ് ഗെയിം, ലൈഫ്ബോട്ട്, ദി നൈറ്റ് എറ്റ് ദി ഗാർഡൻ എന്നിവയാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത‌്. ഫെബ്രുവരി 24നാണ‌് ഓസ്കാർ അവാർഡ‌് പ്രഖ്യാപനം


പ്രധാന വാർത്തകൾ
 Top