11 December Wednesday

"ഒരു കട്ടിൽ ഒരു മുറി' ഒക്ടോബർ നാലിന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യന്ന പുതിയ ചിത്രം ഒരു കട്ടിൽ ഒരു മുറി ഒക്ടോബർ നാലിന് പ്രദർശനത്തിനെത്തും. സപ്ത തരംഗ് ക്രിയേഷൻസിന്റെയും വിക്രമാദിത്യൻ ഫിലിംസിൻ്റെയും ബാനറിൽ ഒ പി ഉണ്ണികൃഷ്ണൻ, അലക്സ് വള്ളക്കാലിൽ, സമീർ ചെമ്പയിൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

കിസ്മത്ത്, തൊട്ടപ്പൻ, എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി. രഘുനാഥ് പലേരിയാണ് ചിത്രത്തിൻ്റെ തിരക്കഥ. ഹക്കിമാണ് ചിത്രത്തിലെ നായകൻ. പ്രിയംവദ കൃഷ്ണയാണു നായിക. പൂർണ്ണിമ ഇന്ദ്രജിത്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വാതി ദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ഉണ്ണിരാജാ, ദേവരാജൻ കോഴിക്കോട്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ഛായാഗ്രഹണം - എൽദോസ് ജോർജ്, എഡിറ്റിംഗ്‌ - മനോജ്, കലാസംവിധാനം- അരുൺ ജോസ്, ഗാനങ്ങൾ- അൻവർ അലി, സംഗീതം-പശ്ചാത്തല സംഗീതം - വർക്കി, അങ്കിത് മേനോൻ, പോസ്റ്റ് പ്രൊഡക്ഷൻ കൺട്രോളർ- അരുൺ ഉടുമ്പുഞ്ചോല, അഞ്ജു പീറ്റർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഉണ്ണി സി, എം കെ രജിലേഷ്. എക്സിക്യട്ടീവ് പ്രൊഡ്യൂസർ - ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ - എൽദോ സെൽവരാജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - പി എസ് പ്രേമാനന്ദൻ, പി എസ് ജയഗോപാൽ, മധു. പിആർഒ- വാഴൂർ ജോസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top