01 March Monday

രണ്ട്‌ കൈപ്പത്തികളും നഷ്‌ടപ്പെട്ട ശ്രീധരൻ നായകനാകുന്ന "ഒരിലത്തണലിൽ'

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാവുന്ന ചിത്രം ഒരിലത്തണലിൽ ഒരുങ്ങുന്നു. അച്യുതൻ എന്ന കാക്കമുക്ക് ഗ്രാമത്തിലെ കർഷകനെയാണ് ശ്രീധരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്.

പ്രകൃതിയെ പഠിക്കാനും മനസ്സിലാക്കാനും മെച്ചപ്പെടുത്താനുo അശ്രാന്തപരിശ്രമം നടത്തുന്ന കൃഷിക്കാരനാണ് അച്യുതൻ. ഒരപകടത്തിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അച്യുതൻ, തന്റെ കൈകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു. പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതോടൊപ്പം പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും മികച്ച വിത്തുകൾ വേർതിരിച്ചെടുക്കുകയും ശേഖരിക്കുകയും അച്ചുതൻ ചെയ്യുന്നു. പ്രതിഫലേച്ഛയില്ലാതെയാണ് അയാൾ ഇതൊക്കെ ചെയ്യുന്നത്. ഈ പ്രത്യേക സ്വഭാവം ഗ്രാമവാസികളുടെ മുന്നിൽ അയാളെ പരിഹാസ്യനാക്കുന്നു.

എല്ലാ ചോദ്യങ്ങൾക്കും പ്രകൃതിയുടെ വിവിധ തലങ്ങളിൽ തുന്നിച്ചേർത്ത ഉത്തരങ്ങളുണ്ടെന്ന് മനസ്സിലാക്കുന്ന അച്യുതൻ, അതിനനുസൃതമായി പ്രവർത്തിക്കുമ്പോൾ , സ്വന്തം ഗ്രാമത്തിൽ അയാൾക്കെതിരെ ശത്രുനിര രൂപം കൊള്ളുന്നു.ആരോഗ്യകരമായ ജനനത്തിലേക്ക് ഒരു കുഞ്ഞിനെ എത്തിക്കാൻ കഴിയാത്തവിധം വളരെ ദുർബലമായ ഗർഭപാത്രത്തിനുടമയായ അച്യുതന്റെ ഭാര്യ മഞ്ജുവിന്റെ ജനിതക പ്രശ്നങ്ങൾക്ക് , പ്രകൃതിയിൽ നിന്നും അച്യുതൻ കണ്ടെത്തിയ അറിവുകളിലൂടെ പരിഹാരം കാണുന്നു.

ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാർത്ഥ ജീവിതത്തിലൂടെയുളെളാരു സഞ്ചാരം കൂടിയാണ് ഒരിലത്തണലിൽ. ശ്രീധരനെ കൂടാതെ കൈനകരി തങ്കരാജ് ,ഷൈലജ പി അമ്പു, അരുൺ , വെറോണിക്ക മെദേയ് റോസ്, ഡോ. ആസിഫ് ഷാ, മധുബാലൻ , സാബു പ്രൗദീൻ, പ്രവീൺ കുമാർ, സജി പുത്തൂർ, അഭിലാഷ്, ബിജു ,മധു മുൻഷി, സുരേഷ് മിത്ര, മനോജ് പട്ടം , ജിനി പ്രേംരാജ് , അറയ്ക്കൽ ബേബിച്ചായൻ, അമ്പിളി , ജിനി സുധാകരൻ എന്നിവരാണ് മറ്റ് താരങ്ങൾ

സഹസ്രാരാ സിനിമാസിന്റെ ബാനറിൽ അശോക് ആർ നാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്.നിർമ്മാണം - സന്ദീപ് ആർ .രചന - സജിത് രാജ് , ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , എഡിറ്റിംഗ് - വിപിൻ മണ്ണൂർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ , ലൈൻ പ്രൊഡ്യൂസർ - സാബു പ്രൗദീൻ , പ്രൊഡക്ഷൻ കൺട്രോളർ - വിജയൻ മുഖത്തല , ചമയം -ലാൽ കരമന , കല- ഹർഷവർദ്ധൻകുമാർ , വസ്ത്രാലങ്കാരം - വാഹീദ് , സംഗീതം - അനിൽ , സൗണ്ട് ഡിസൈൻ - അനീഷ് എ എസ് , സൗണ്ട് മിക്സിംഗ് - ശങ്കർദാസ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മണിയൻ മുഖത്തല , അസോസിയേറ്റ് ഡയറക്ടർ - അരുൺ പ്രഭാകർ , പശ്ചാത്തല സംഗീതം - അനിൽ , വിതരണം - സഹസ്രാരാ സിനിമാസ് , മാർക്കറ്റിംഗ് - രാജേഷ് രാമചന്ദ്രൻ ( ശ്രീമൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്‌റ്റുഡിയോ - ചിത്രാഞ്ജലി , പോസ്റ്റ് ഫോക്കസ് , സൂര്യ വിഷ്വൽ മീഡിയ , സ്റ്റിൽ & ഡിസൈൻ - ജോഷ്വാ കൊല്ലം , പി ആർ ഓ - അജയ് തുണ്ടത്തിൽ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top