Deshabhimani

'ഒ കെ ഡിയർ' ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 06:12 PM | 0 min read

‌കൊച്ചി >നവാഗതനായ സുബാഷ് കെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒ കെ ഡിയർ'ന്റെ  ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര താരം മഞ്ജു വാര്യർ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.  സൈജു കുറുപ്പും വിൻസി അലോഷ്യസും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്റ്റോറി ഹൗസ് പി‌ക്ചേ‌ഴ്സിന്റെ ബാനറിൽ എലൻ എൻ, സുജിത്ത് കെ എസ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

ഛായാഗ്രഹണം: വിഷ്ണു കെ എസ്, കോ-പ്രൊഡ്യൂസർ: നജിഷ് മൂസ, പ്രണവ് പ്രശാന്ത്,എഡിറ്റ: ജോൺകുട്ടി, സംഗീതം: ബിബിൻ അശോക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ലിജിൻ മാധവ്,ധനുഷ് ദിവാകർ, അജിത് പൂവത്ത്, പ്രൊഡക്ഷൻ കൺട്രോൾ: രാജൻ ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈൻ: റിനേഷ് റെജി, കോസ്റ്റ്യൂംസ്: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജിത്തു പയ്യന്നൂർ,പോസ്റ്റർ ഡിസൈൻ: സെൽവ, പി ആർ ഒ: എ എസ് ദിനേശ്.



deshabhimani section

Related News

View More
0 comments
Sort by

Home