25 April Thursday

'ഒടിയന്‍' ചിത്രീകരണം പൂര്‍ത്തിയായി; കാത്തിരിപ്പ് ഇനി റിലീസിന് വേണ്ടി

വെബ് ഡെസ്‌ക്‌Updated: Thursday Apr 26, 2018

കൊച്ചി > ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'ഒടിയന്റെ' ചിത്രീകരണം പൂര്‍ത്തിയായി. 123 ദിവസം നീണ്ട ചിത്രീകരണം പൂര്‍ത്തിയായ വിവരം മോഹന്‍ലാന്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. കാശിയിലും പാലക്കാട്ടെ തേന്‍കുറിശിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായത്.

ചിത്രം ഉടന്‍ തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കും. ദിവസങ്ങളോളം നീണ്ട ചിത്രീകരണമാണ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിനായി മാത്രം വേണ്ടിവന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പരസ്യ സംവിധായകന്‍ വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന 'ഒടിയന്‍' ഫാന്റസി ജോണറിലൊരുങ്ങുന്ന ചിത്രമാണ്. മോഹന്‍ലാലിനോടൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യര്‍, മനോജ് ജോഷി എന്നിവര്‍ മറ്റുപ്രധാനകാഥാപാത്രങ്ങളെ അവതരിപ്പിക്കും.

ബിഗ്‌ബ‌ജറ്റില്‍ ഒരുങ്ങുന്ന 'ഒടിയന്‍' കേരളത്തില്‍ 500 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം.
 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top