07 July Thursday

നിക്കി ഗൽറാണിയും ആദി പിനി ഷെട്ടിയും വിവാഹിതരായി

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

ചെന്നൈ> തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന്‍ ആദി പിനി ഷെട്ടിയും വിവാഹിതരായി. ചെന്നൈയിലെ ഒരു ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങിൽ അടീത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും  മാര്‍ച്ച് 24-നാണ്‌  വിവാഹനിശ്ചയം നടത്തിയത്‌.  എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാള സിനിമയിലെത്തിയത്‌. . തുടര്‍ന്ന് വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

തെലുങ്ക്‌ സിനിമയിലാണ്‌ ആദി പിനി ഷെട്ടി കൂടുതലായും അഭിനയിച്ചിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top