17 October Thursday

പൊളിറ്റിക്കല്‍ ത്രില്ലറുമായി സൂര്യ; "എന്‍ജികെ'യുടെ ട്രെയില‍ർ എത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 30, 2019

കൊച്ചി> തമിഴ് സൂപ്പർ താരം സൂര്യ നായകനാകുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം എന്‍ജികെയുടെ ട്രെയില‍ർ എത്തി. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങുന്നത്. താനാ സേര്‍ന്തക്കൂട്ടത്തിൻ്റെ വിജയത്തിനു ശേഷമെത്തുന്ന സിനിമ മെയ് 31നാണ് റിലീസ് ചെയ്യുന്നത്.

ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിട്ടാണ് ഒരുങ്ങുന്നത്. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തിലെ നായികമാര്‍. യുവന്‍ ശങ്കര്‍ രാജയാണ് എന്‍ജികെയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.സൂര്യ തന്നെയാണ് പ്രധാന ആക‍ർഷണം. ആരാധകരെ ആവേശം കൊള്ളിക്കുന്ന നന്ദ ഗോപാൽ കുമരൻ എന്ന രാഷ്ട്രീയപ്രവർത്തകനായാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് ഡ്രീം വാരിയേഴ്‌സ് പിക്ചേഴ്‌സിന്റെ ബാനറില്‍ എന്‍ജികെ നിര്‍മ്മിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top