Deshabhimani

'റൈഫിൾ ക്ലബ്ബ്' ജനുവരി 16 മുതൽ ഒടിടിയിൽ

rifle club
വെബ് ഡെസ്ക്

Published on Jan 15, 2025, 04:02 PM | 1 min read

കൊച്ചി > റൈഫിൾ ക്ലബ്ബ് ജനുവരി 16 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചവരെല്ലാം പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു.'റൈഫിൾ ക്ലബ്ബി'ന് തീയ്യേറ്ററിൽ പ്രേക്ഷകരേകിയത് ഗംഭീര വരവേൽപ്പാണ്. ഒരിടവേളയ്ക്ക് ശേഷം ആഷിഖ് അബുവിന്റെ വമ്പൻ തിരിച്ചു വരവായിരുന്നു ചിത്രം.



സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ മുൻനിർത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം. ഉഗ്രൻ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക്, ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി റൊമാന്‍റിക് ഹീറോ ഷാജഹാൻ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ കഥ.


വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും ദർശന രാജേന്ദ്രനും ഉണ്ണിമായ പ്രസാദും സുരഭി ലക്ഷ്മിയും സുരേഷ് കൃഷ്ണയും വിഷ്ണു അഗസ്ത്യയുമെല്ലാം ശക്തമായ വേഷങ്ങളിലുണ്ട്. അതോടൊപ്പം അനുരാഗ് കശ്യപ്, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരും സിനിമയിൽ അഭിനയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home