അസ്‌ഗര്‍ ഫര്‍ഹാദിയുടെ ‘എവരിബഡി നോസ്’ ഐഎഫ‌്എഫ‌്കെ ഉദ്ഘാടന ചിത്രം

തിരുവനന്തപുരം > 2009 ൽ സുവർണ ചകോരത്തിന് അർഹമായ എബൗട്ട് എല്ലിയിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായി മാറിയ ഇറാനിയൻ സംവിധായകൻ അസ്‌ഗർ ഫർഹാദിയുടെ ‘എവരിബഡി നോസ്’ എന്ന സ്പാനിഷ് ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമാകും. കാൻ മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന എവരിബഡി നോസിന്റെ ആദ്യ ഇന്ത്യൻ പ്രദർശനത്തിനാകും മേള വേദിയാകുക.
അസ്‌ഗർ ഫർഹാദി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. കുടുംബത്തിലെ അസന്തുഷ്ടി പരിശോധനാ വിധേയമാക്കുന്ന ഫർഹാദി ശൈലിയുടെ തുടർച്ച കൂടിയാണ് ചിത്രം. മുൻ മേളകളിൽ പ്രദർശിപ്പിച്ച അദ്ദേഹത്തിന്റെ ‘എ സെപ്പറേഷൻ’, ‘ദ സെയിൽസ്മാൻ’ എന്നീ ചിത്രങ്ങൾ പിന്നീട് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കാർ പുരസ്‌കാരത്തിന് അർഹമായിരുന്നു.
0 comments