Deshabhimani

പ്രജോദ് കലാഭവന്റെ ആദ്യ സംവിധാന സംരംഭം "പ്രേമപ്രാന്ത്" : നായകനായി ഭഗത് എബ്രിഡ് ഷൈൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 04:40 PM | 0 min read

കൊച്ചി > മലയാള സിനിമയിലും ടെലിവിഷൻ മേഖലയിലും മിമിക്രി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നിവിൻ പോളി അവതരിപ്പിക്കുന്ന ചിത്രത്തിന് "പ്രേമപ്രാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയിൽ മിന്നും പ്രകടനം കാഴ്ചവച്ച ഭഗത് എബ്രിഡ് ഷൈൻ ആണ് പ്രേമ പ്രാന്തിലെ നായക വേഷത്തിൽ എത്തുന്നത്. രചന: എബ്രിഡ് ഷൈൻ, സംഗീത സംവിധാനം: ഇഷാൻ ചബ്ര. ചിത്രത്തിന്റെ മറ്റു താരങ്ങളെയും പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ പ്രതീഷ് ശേഖർ.



deshabhimani section

Related News

0 comments
Sort by

Home