ഷെയ്‌ൻ നിഗത്തിന്റെ 25-മത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ഷെയ്‌ൻ നിഗത്തിന്റെ 25-മത് ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓണും നടന്നു. കോയമ്പത്തൂരിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിൽ ശാന്തനു ഭാഗ്യരാജും പ്രധാന വേഷത്തിൽ എത്തുന്നു.
എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഉണ്ണി ശിവലിംഗമാണ്.
കബഡി കളിക്കുന്ന നാല് യുവാക്കളുടെ കഥ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കുന്നത്. മലയാളം തമിഴ് എന്നീ രണ്ടു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോയമ്പത്തൂർ, പാലക്കാട്,
പൊള്ളാച്ചി എന്നിവിടങ്ങളിലാണ്. തമിഴ്, തെലുങ്ക് മലയാളം സിനിമയിലെ മുൻനിര താരങ്ങൾ കൂടി ചിത്രത്തിന്റെ ഭാഗമാകും. ഛായാഗ്രഹണം: അലക്സ് ജെ പുള്ളിക്കൽ, എഡിറ്റർ: -ശിവകുമാർ പണിക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: -സന്ദീപ് നാരായൺ.ചിത്രത്തിലെ പാട്ടുകളുടെ രചന: വിനായക് ശശികുമാർ. പ്രൊഡക്ഷൻ ഡിസൈനർ: എസ് -ആഷിക്, മേക്കപ്പ്: - ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: -മെൽവി, ആക്ഷൻ കൊറിയോഗ്രാഫി: വിക്കി മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ:- കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ്: - ശ്രീലാൽ, സൗണ്ട് ഡിസൈൻ: - നിതിൻ ലൂക്കോസ്, ഫിനാൻസ് കൺട്രോളർ: - ജോബീഷ് ആന്റണി, പിആർഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: - ഷാലു പേയാട്, ഡിസൈൻസ്: വിയാക്കി.
Tags
Related News

0 comments