തമിഴ് സിനിമാ സംവിധായകൻ കുടിസൈ ജയഭാരതി അന്തരിച്ചു

ചെന്നൈ > പ്രശസ്തനായ സംവിധായകനും എഴുത്തുകാരനുമായ കുടിസൈ ജയഭാരതി (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ഒമദുരാർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അന്ത്യം.
'കുടിസൈ' എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി സിനിമാ രംഗത്തേക്കെത്തുന്നത്. തമിഴ് സിനിമയിൽ റിയലിസ്റ്റിക് സിനിമകൾ ആദ്യം ചിത്രീകരിക്കുന്നത് ജയഭാരതിയാണ്. 2002 ൽ പുറത്തിറങ്ങിയ നൻപ നൻപ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. 1979 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം കുടിസൈ പൂർത്തിയാക്കിയത് ക്രൗഡ് ഫണ്ടിങ്ങിലൂടെയായിരുന്നു. 2010ൽ പുറത്തിറങ്ങിയ 'പുതിരൻ' ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
Related News

0 comments