Deshabhimani

തായ്‌വാനിലും ഹിറ്റായി മഹാരാജ; ആറാം ആഴ്ചയും നെറ്റ്ഫ്ലിക്സിൽ ആദ്യ പത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 07:00 PM | 0 min read

തായ്പേയ് > ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലും ഹിറ്റായി വിജയ് സേതുപതി ചിത്രം മഹാരാജ. തായ്‌വാനിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത് ആറാം ആഴ്ചയും ട്രെൻഡിങ്ങിൽ ആദ്യ പത്തിൽ തന്നെയാണ് ചിത്രം. റിലീസ് ചെയ്തപ്പോൾ മുതൽ മികച്ച പ്രതികരണമാണ് തായ്‌വാനിൽ ചിത്രത്തിന് ലഭിച്ചത്. തുടർച്ചയായി ആറാം ആഴ്ചയും മഹാരാജ ഇം​ഗ്ലീഷ് ഇതര ചിത്രങ്ങളുടെ ട്രെൻഡിങ് ലിസ്റ്റിലുണ്ട്. ഒടിടി റിലീസിന് പിന്നാലെ മറ്റ് പല ഭാഷകളിലും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. തിയറ്റർ റിലീസിലും നേട്ടം കൊയ്ത ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരുന്നു. വിജയ് സേതുപതിയുടെ 50ാം ചിത്രവും ആദ്യ 100 കോടി ചിത്രവുമായിരുന്നു മഹാരാജ. ചിത്രത്തെക്കുറിച്ച് തായ്‌വാനിലെ ഓൺലൈൻ മീഡിയകളിലും മികച്ച നിരൂപണങ്ങൾ വന്നിരുന്നു.

ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന്‍ സ്റ്റുഡിയോസ് ബാനറുകളില്‍ സുധന്‍ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവരാണ് ചിത്രം നിര്‍മിച്ചത്. നിതിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിൽ അനുരാഗ് കശ്യപ്, നടരാജ്, ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിംഗംപുലി, കല്‍ക്കി എന്നിവരും പ്രധാനവേഷത്തിലെത്തി. 



deshabhimani section

Related News

0 comments
Sort by

Home