ശ്രീനാഥ് ഭാസി നിർമാതാവായെത്തുന്നു 'പൊങ്കാല'യിലൂടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 06:49 PM | 0 min read

കൊച്ചി> നടൻ ശ്രീനാഥ് ഭാസി നായകനും ആദ്യമായി നിർമ്മാണ പങ്കാളിയുമാകുന്ന 'പൊങ്കാല ' എന്ന ചിത്രത്തിൻ്റെ  പ്രീ ഷൂട്ട് ലോഞ്ചും  ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസിങും നടന്നു. എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.

ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയിൻമെന്റ്, ദിയാ ക്രിയേഷൻ എന്നിവയുടെ ബാനറിൽ  ഡോണ തോമസ്, ശ്രീനാഥ് ഭാസി ,കെ ജി എഫ് സ്റ്റുഡിയോ, അനിൽ പിള്ള, പ്രജിത രാജേന്ദ്രൻ, ജിയോ ജെയിംസ് എന്നിവരാണ് നിർമ്മാണം.

ഇന്ദ്രൻസ്, ബാബു രാജ്, ബിബിൻ ജോർജ്, കിച്ചു ടെല്ലസ് , സൂര്യകൃഷ്, സുധീർ കരമന, സുധീർ, അലൻസിയർ, റോഷൻ ബഷീർ, സാദിഖ്, മാർട്ടിൻ മുരുകൻ,സോഹൻ സീനുലാൽ, യാമിസോന എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.

2000 കാലഘട്ടത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്ത്  നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന  ചിത്രത്തിന്റെ ഷൂട്ടിംഗ്  സെപ്തംബർ അവസാനവാരം വൈപ്പിൻ, ചെറായി പരിസരപ്രദേശങ്ങളിൽ ആരംഭിക്കും.

ഛായാഗ്രഹണം - തരുൺ ഭാസ്കരൻ. എഡിറ്റർ - കപിൽകൃഷ്ണ. സംഗീതം - രഞ്ജിൻ രാജ്. പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് പറവൂർ.  പിആർഒ - എം കെ ഷെജിൻ.



deshabhimani section

Related News

0 comments
Sort by

Home