Deshabhimani

അഭ്യൂഹങ്ങൾക്ക് വിരാമം: മമ്മൂട്ടിയുടെ ആക്ഷൻ ചിത്രം 'ഏജന്റ് ' ട്രെയിലര്‍ പുറത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 25, 2023, 03:15 PM | 0 min read

കൊച്ചി> ഒരു ചെറിയ ഇടവേളയ്‌ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ ഏജന്റിന്റെ ട്രെയിലര്‍ റിലീസായി. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

മുന്‍പു വന്ന ചിത്രത്തിന്റെ തെലുങ്കു ട്രെയിലറില്‍ ഡബ്ബിങ് പൂർത്തിയാകാത്തതിനാൽ മമ്മൂട്ടിയുടെ ശബ്ദം പൂർണമായി ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. പ്രസ്‌തുത അഭ്യൂഹങ്ങൾക്കു വിരാമമിട്ട് മമ്മൂട്ടിയുടെ ശബ്‌ദത്തിൽ തന്നെയാണ് ഇപ്പോള്‍ ഏജന്റ് മലയാളം ട്രെയിലര്‍ റിലീസായിരിക്കുന്നത്.

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ട്രെയിലര്‍. മമ്മൂട്ടിയോടൊപ്പം, അഖിൽ അക്കിനേനി, ഡിനോ മോറിയ എന്നിവരും ചിത്രത്തിലുണ്ട്. സാക്ഷി വൈദ്യയാണ് നായിക. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം അഖിൽ, ആഷിക് എന്നിവരുടെ യൂലിൻ പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.

സംഗീത സംവിധാനം  ഹിപ് ഹോപ്പ് തമിഴാ. ക്യാമറ: റസൂൽ എല്ലോര്‍. എഡിറ്റിം​ഗ്: നവീൻ നൂലി. കലാസംവിധാനം: അവിനാഷ് കൊല്ല. പി ആർ ഓ: പ്രതീഷ് ശേഖർ. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായിരുന്നു  ഷൂട്ടിങ്.



deshabhimani section

Related News

View More
0 comments
Sort by

Home