08 December Sunday

റോമൻ പൊളൻസ്‌കിയെ വെട്ടും

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്‌ത കേസിൽ പ്രതിയായ വിഖ്യാത ഫ്രഞ്ച്‌ സംവിധായകൻ റോമൻ പൊളൻസ്‌കിയെ ഫ്രഞ്ച്‌ സംവിധായകരുടെ സംഘടനയായ എആർപി (ദ സിവിൽ സൊസൈറ്റി ഓഫ്‌ ഓതേഴ്‌സ്‌ ഡയറക്ടേഴ്‌സ്‌ ആൻഡ്‌ പ്രൊഡ്യൂസേഴ്‌സ്‌) യിൽനിന്ന്‌ പുറത്താക്കിയേക്കും. ക്രിമിനൽ കേസുകളിൽ പ്രത്യേകിച്ച്‌ ലൈംഗിക പീഡനങ്ങളിൽ പ്രതിയായവരെ സംഘടനയിൽനിന്ന്‌ പുറത്താക്കാൻ നിയമനിർമാണം നടത്തുമെന്ന്‌ 200ലധികം സംവിധായകർ അംഗമായ എആർപി പ്രസിഡന്റ്‌ പിയർ ജൊലിവറ്റ്‌ അറിയിച്ചു. ഇതിനായി അടുത്തുതന്നെ ജനറൽ ബോഡി യോഗം ചേർന്ന്‌ വോട്ടെടുപ്പ്‌ നടത്തും.

1977ൽ അമേരിക്കയിൽ 13കാരിയെ മയക്കുമരുന്ന്‌ നൽകി ബലാത്സംഗംചെയ്ത കേസിൽ പൊളൻസ്‌കി പിടികിട്ടാപ്പുള്ളിയാണ്. ജയിലിൽനിന്ന്‌ ജാമ്യത്തിലിറങ്ങി അമേരിക്ക വിട്ട പൊളൻസ്‌കി ഇപ്പോൾ ഫ്രാൻസിലാണ് താമസം. സമാനമായ നിരവധി ആരോപണം അദ്ദേഹം വർഷങ്ങളായി നേരിടുന്നുണ്ട്. ഏറ്റവും അവസാനമായി കഴിഞ്ഞയാഴ്‌ച പൊളൻസ്‌കിക്ക്‌ എതിരെ വീണ്ടും ലൈംഗികാരോപണം ഉയർന്നു. ഫ്രഞ്ച് നടിയും മോഡലുമായ വലെന്റിൻ മൊനീർ, 1975ൽ തന്നെ പൊളൻസ്‌കി ബലാത്സംഗംചെയ്‌തുവെന്ന്‌ ആരോപിച്ച്‌ രംഗത്തെത്തി. 18–-ാം വയസ്സിൽ തന്നെ  ക്രൂരമായി ബലാത്സംഗം ചെയ്‌തുവെന്നാണ്‌ ഇപ്പോൾ 62 വയസ്സുള്ള വലെന്റിൻ മൊനീറിന്റെ ആരോപണം. ഇത്‌ പൊളൻസ്‌കിയുടെ കുരുക്ക്‌ മുറുക്കി. ഇതിനിടെയാണ്‌ എആർപി നിയമനിർമാണത്തിന്‌ ഒരുങ്ങുന്നത്‌. 

അൻ ഓഫീസർ ആൻഡ് എ സ്‌പൈ എന്ന പൊളൻസ്‌കിയുടെ ഏറ്റവും പുതിയ ചിത്രത്തിന്‌ വൻ സ്വീകാര്യതയാണ്‌ ഫ്രാൻസിൽ ലഭിക്കുന്നത്‌. ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായിട്ടും ബോക്‌സ്‌ ഓഫീസിൽ ഏറ്റവും മുന്നിലാണ്‌ ചിത്രം. നാസി കുറ്റവിചാരണ നേരിട്ട സംഗീതകാരന്റെ കഥ പറഞ്ഞ "പിയാനിസ്റ്റ്' മികച്ച അടക്കം മൂന്ന് സിനിമയിലൂടെ ഓസ്‌കർ നേടിയ സംവിധായകനാണ്‌ പൊളൻസ്‌കി.
 


പ്രധാന വാർത്തകൾ
 Top