20 May Monday

വീണ്ടും പുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷം; ഒരു ഞായറാഴ്‌ച സ്‌ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ച്‌ ചർച്ചചെയ്യുന്ന സിനിമ: ശ്യാമപ്രസാദ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 27, 2019

കൊച്ചി > വീണ്ടും പുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്‌ ഒരു ഞായറാഴ്‌ച എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദ്‌. അഞ്ചാമത്തെ സംസ്ഥാന അവാർഡാണിത്‌. വ്യത്യസ്‌ത സഹപ്രവർത്തകർ, എഴുത്തുകാർ, അഭിനേതാക്കൾ എല്ലാവരുടേയും കൂട്ടായ യത്നത്തിന്റെ ഭാഗമായിട്ടാണ്‌ സംവിധായകൻ എന്ന നിലയിൽ അംഗീകരിക്കപ്പെടുന്നത്‌. അവരോടെല്ലാം നന്ദി പറയുന്നതായും  ശ്യാമപ്രസാദ്‌ പറഞ്ഞു.

ഒരു ഞായറാഴ്‌ച ഇതുവരെ തീയേറ്ററിലേക്ക്‌ എത്തിയിട്ടില്ല. വളരെ ചെറിയ സിനിമയാണ്‌. രണ്ടു കാമുകി കമുകൻമാരുടെ ജീവിതം സമാന്തരമായി പറഞ്ഞു പോകുകയാണ്‌ ചിത്രത്തിൽ. സ്‌ത്രീപുരുഷ ബന്ധങ്ങളെകുറിച്ചും സമൂഹത്തിലെ ലിംഗ സമത്വത്തെക്കുറിച്ചും സിനിമ ചർച്ചചെയ്യുന്നുണ്ടെന്നും ശ്യാമപ്രസാദ്‌ പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top