23 November Monday

ശ്രീകാന്തും മഖ്ബൂല്‍ സല്‍മാനും അഭിനയിക്കുന്ന "ഉന്‍ കാതല്‍ ഇരുന്താല്‍"ട്രെെയ് ലര്‍ എത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020

ശ്രീകാന്ത്, മഖ്ബൂല്‍ സല്‍മാന്‍,ചന്ദ്രിക രവി,ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാഷിം മരിയ്ക്കാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന " ഉന്‍ കാതല്‍ ഇരുന്താല്‍ " എന്ന തമിഴ് സിനിമയുടെ ട്രെെയ്ലര്‍,പ്രശസ്ത നടന്‍ ആര്യ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

റിയാസ് ഖാന്‍, വയ്യാപുരി,അന്‍സില്‍,കാപ്പന്‍ ഫെയിം ചിരാഗ് ജനി,ജെൻസൺ,ക്രയിൻ മനോഹർ,ഹര്‍ഷിക പൂനച്ച,,സോന ഹെെഡൻ,കസ്തൂരി,ശ്രേയ രമേശ്,സാക്ഷി ദ്വിവേദി,ഗായത്രി തുടങ്ങിരവരാണ് മറ്റു താരങ്ങൾ. മരിയ്ക്കാര്‍ ആർട്സിൻ്റെ ബാനറില്‍ നിര്‍മ്മിക്കുന്ന  ചിത്രത്തിന്റെ  ഛായാഗ്രഹണം സജിത്ത് മേനോന്‍ നിർവ്വഹിക്കുന്നു.

പ്രഭാകരൻ അമുദൻ,കൺമണി എന്നിവരുടെ വരികൾക്ക് മൻസൂർ അഹമ്മദ് സംഗീതം പകരുന്നു.ആന്റണി ദാസൻ,കാർത്തിക്,മാനസി എന്നിവരാണ് ഗായകർ.

കല- അർക്കൻ എസ് കർമ്മ,മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം- ശാന്തി കൃഷ്ണ, സ്റ്റിൽസ്- വിദ്യാസാഗർ,എഡിറ്റർ- സായ് സുരേഷ്, നൃത്തം -രമേഷ്‌, ആക്ഷൻ- റൺ രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുനിൽ പേട്ട, വാർത്ത പ്രചരണം- എ എസ് ദിനേശ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top