10 August Monday

“കേരള എക്സ്പ്രസ്സ്' ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന “കേരള എക്സ്പ്രസ്സ്' സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആദിദേവ് സിനിമാസിന്റെ ബാനറിൽ ഷംസുദ്ദീൻ എം നിർമ്മിക്കുന്ന “കേരള എക്സ്പ്രസ്സ്' നവാഗതനായ അക്ഷയ് അജിത് സംവിധാനം ചെയ്യുന്നു.  ഒട്ടേറെ ഷോർട് ഫിലിമുകൾ സംവിധാനം ചെയ്ത അക്ഷയ് അജിത്തിന്റെ പ്രഥമ ചിത്രമാണിത്‌. പുതുമുഖ താരങ്ങൾക്കുപുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.



 സൗഹൃദ കൂട്ടായ്മയുടെ കഥയാണ് ചിത്രം പറയുന്നത്. അവരുടെ ഒത്തുചേരലിന്റെ ഇടമാണ് “കേരള എക്സ്പ്രസ്സ്' എന്ന കോഫീ ഷോപ്പ്. സൗഹൃദത്തിന് പുറമെ പ്രണയവും ഈ കൂട്ടായ്മയുടെ ബന്ധങ്ങളെ കൂടുതൽ ദീപ്തമാക്കുന്നു. പുതുതലമുറയുടെ എല്ലാ അഭിരുചികളുമുള്ള ഈ കൂട്ടായ്‍മയിൽ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന പഴയ തലമുറയുടെ നന്മകളുമുണ്ടെന്ന്‌ സംവിധായകൻ.

ഇഷാൻ ദേവ് ആണ് ചിത്രത്തിൽ നായകൻ.  ബോളിവുഡിലെ ശ്രദ്ധേയ താരം മൻപ്രീത് ആണ് നായിക. സംവിധായകൻ അക്ഷയ് അജിത് ശ്രദ്ധേയമായ വേഷവും ചെയ്യുന്നുണ്ട്. മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന “കേരള എക്സ്പ്രസ്സ്' സസ്പെൻസും ത്രില്ലും ആക്ഷനുമുള്ള ഒരു ഫാമിലി എന്റർടൈനറാണ്.

 കുടുംബ പ്രേക്ഷകർക്ക് ഏറെ സന്തോഷം തോന്നിപ്പിക്കുന്ന ചിത്രമായിരിക്കും “കേരള എക്സ്പ്രസ്സ്' എന്ന് സംവിധായകൻ അജയ് അജിത് ചൂണ്ടിക്കാട്ടുന്നു. കൊച്ചി, ബാംഗ്ലൂർ, പാലക്കാട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തീകരിക്കുന്നത്.

സിദ്ദിഖ്, റിയാസ് ഖാൻ, രോഹിത് രവീന്ദ്രൻ തുടങ്ങിയവരാണ്  മറ്റുതാരങ്ങൾ.  അക്ഷയ് അജിത്, ഇഷാൻ ദേവ്, മൻപ്രീത്, സിദ്ദിഖ്, റിയാസ് ഖാൻ, രോഹിത് രവീന്ദ്രൻ തുടങ്ങിയവരാണ് താരങ്ങൾ. ബാനർ- ആദിദേവ് സിനിമാസ്, സംവിധാനം- അക്ഷയ് അജിത്, നിർമ്മാണം- ഷംസുദ്ദീൻ എം, കഥ, തിരക്കഥ, സംഭാഷണം- സൗരവ് ഉണ്ണികൃഷ്ണൻ, അരുൺ പി, ഛായാഗ്രഹണം- അമൽ ജയ്സൺ, ചിത്രസംയോജനം - റ്റിജോ തങ്കച്ചൻ,സംഗീതം- വിമൽ പി. കെ, ഗാനരചന- ആദർശ് വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ, സഹസംവിധാനം- അഫ്‌നാൻ പാലൂർ, പി ആർ ഒ- പി. ആർ. സുമേരൻ, മേക്കപ്- എൽദോ, പ്രൊഡക്ഷൻ ഡിസൈനർ- ശരത്, സ്റ്റിൽസ്- ജോജോ സ്കറിയ, കോ൦ ഡിസൈനർ- പ്രിയ അഞ്ജലി  എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top