05 August Wednesday

ഹർഭജൻ സിംഗ് നായകനാവുന്ന 'ഫ്രണ്ട്ഷിപ്പി'ന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറക്കി !

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020
 
ചെന്നൈ :  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി  നായകനായി അഭിനയിക്കുന്ന  ' ഫ്രണ്ട്ഷിപ്പ് ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്  മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ്. 
 
കമലഹാസൻ നയിച്ച ' ബിഗ് ബോസ് 3 ' ലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹരമായി മാറിയ ലോസ്‌ലിയാ മരിയനേശൻ ചിത്രത്തിലെ നായിക.. ശ്രീലങ്കൻ ടീവി ചാനലുകളിൽ അവതാരകയും ന്യൂസ് റീഡറുമായിരുന്ന ലോസ്‌ലിയാ ' ബിഗ് ബോസ് 3 ' യിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. ആക്ഷൻ കിങ് അർജ്ജുനും ഫ്രണ്ട്ഷിപ്പിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ മറ്റു ചില പ്രമുഖ താരങ്ങളും മൾട്ടി സ്റ്റാർ ചിത്രമായ ഫ്രണ്ട് ഷിപ്പിൽ അഭിനയിക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം,കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ 'ഫ്രണ്ട്ഷിപ്പ് ' പ്രദർശനത്തിനെത്തുന്നു.
 
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top