18 November Monday

'സ്‌പ്രെഡ് ലവ്': വെര്‍ട്ടിക്കല്‍ പ്രൊമോ വീഡിയോയുമായി 'വൈറസ്'

വെബ് ഡെസ്‌ക്‌Updated: Sunday Jun 2, 2019

കൊച്ചി> നിപാ രോഗബാധയുടെ കഥ പറയുന്ന ആഷിക് അബു ചിത്രം  'വൈറസ്' ന്റെ പ്രൊമോഷണല്‍ വീഡിയോ പുറത്തിറങ്ങി. വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലാണ് വീഡിയോ സോംഗ് പുറത്തിറക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്.

'സ്‌പ്രെഡ് ലൈവ്' എന്ന പേരിലാണ് പുതിയ വീഡിയോ സോംഗ് പുറത്തിറക്കിയിരിക്കുന്നത്. മുഹ്‌സിന്‍ പരാരിയും ഷെല്‍ട്ടണ്‍ പിനെയ്‌റോയുമാണ് വരികള്‍ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം ചെയ്തിരിക്കുന്ന ഗാനത്തിന്റെ സംവിധാനം ഹര്‍ഷദ് അലി നിര്‍വഹിച്ചിരിക്കുന്നു

ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ്  സിനിമയുടെ നിര്‍മ്മാണം. കേരളത്തില്‍ ഭീതി പരത്തിയ നിപ്പ വൈറസ് ബാധയും അതിന്റെ പ്രതിരോധവും പശ്ചാത്തലമാക്കുന്ന ചിത്രമാണ്  വൈറസ്.




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top