എസ്. വി പ്രോഡക്ഷന്റെ ബാനറില്‍ ഷെജി വലിയകത്ത് നിർമ്മിച്ച പ്ലസ്ടു, ബോബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രം റിലീസിനായി ഒരുങ്ങി. തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന 8ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ത്രില്ലർ ചിത്രത്തിൽ അപ്പാനി ശരത്തിനെ കൂടാതെ നിരഞ്ജൻ, മണികണ്ഠന് ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായില്‍, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, ആരാധിക, മാലാപാർവ്വതി എന്നിവരും അഭിനയിക്കുന്നു.
ഷെബി ചൗഘട്ടും ഷെജി വലിയകത്തും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. സംഗീതം ജാസി ഗിഫ്റ്റ്, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സാബുറാം, മേക്കപ്പ് പ്രദീപ് രംൗന്, കോസ്റ്റ്യൂം ഡിസൈനര്‍ ഷിബു പരമേശ്വരന്, നിര്‍മ്മാണ നിര്‍വ്വഹണം എസ്. മുരുകന്. സ്റ്റില്‍സ് അജി മസ്ക്കറ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..