22 May Sunday

ക്ലീൻ യൂ സർട്ടിഫിക്കറ്റുമായ് "പ്രകാശൻ പറക്കട്ടെ"

വെബ് ഡെസ്‌ക്‌Updated: Thursday Dec 30, 2021


കൊച്ചി : ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന  "പ്രകാശൻ പറക്കട്ടെ" എന്ന ചിത്രത്തിന് ക്ലീൻ യു സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.

ദിലീഷ് പോത്തൻ, മാത്യു തോമസ്,അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ,ഋതുൺജ്ഞയ് ശ്രീജിത്ത്,എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം  ഹിറ്റ്‌ മേക്കേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ടിനു തോമസും, ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസും ചേർന്നാണ് നിർമ്മാണം.

മനു മഞ്ജിത്തിന്റെയും, ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സൗണ്ട്- ഷെഫിൻ മായൻ , കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ രാജ് പി, പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം-സജീവ് ചന്തിരൂർ,. പി ആർ ഒ  മഞ്ജു ഗോപിനാഥ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top