13 August Saturday

"ആദിവാസി" ലിറിക്കൽ വീഡിയോ ഗാനം റിലീസായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022


കൊച്ചി : മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ‘ആദിവാസി : ദി ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിൽ സോഹൻ റോയ് എഴുതി രതീഷ് വേഗ ഈണം പകർന്ന് ശ്രീലക്ഷ്മി വിഷ്ണു ആലപിച്ച "വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ...."എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനം റിലീസായി.ഏരിസിന്റെ  ബാനറിൽ ഡോ.  സോഹൻ റോയ് നിർമ്മിച്ച് ശരത് അപ്പാനി  പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. നേരത്തേ ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തത് വാവസുരേഷ് ആണ്. 

അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്,ഛായാഗ്രഹണം-പി മുരുകേശ് സംഗീതം- രതീഷ് വേഗ എഡിറ്റിംഗ്-ബി ലെനിൻ സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ'സംഭാഷണം-ഗാനരചന- ചന്ദ്രൻ മാരി ലൈൻ പ്രൊഡ്യൂസർ- വിയാൻ , പ്രൊജക്റ്റ്  ഡിസൈനർ- ബാദുഷ, ആർട്ട്‌-കൈലാഷ്, മേക്കപ്പ്-ശ്രീജിത്ത്‌ ഗുരുവായൂർ, കോസ്റ്റും-ബിസി ബേബി ജോൺ'പ്രൊഡക്ഷൻ-രാമൻ, സ്റ്റിൽസ്-രാമദാസ് മാത്തൂർ,ഡിസൈൻ- ഏന്റെണി കെ ജി,അഭിലാഷ് സുകുമാരൻ,പി ആർ ഒ-എ എസ്  ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top