09 February Thursday

" മോമോ ഇന്‍ ദുബായ്‌ " പ്രദർശനത്തിന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കൊച്ചി> അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്​ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബായ്‌' ഉടൻ പ്രദർശനത്തിനെത്തും. അതിനോടനുബന്ധിച്ച് ' അമേരിക്ക ആയാലും ജപ്പാൻ ആയാലും മോമോ രാജ്യം വിടുകയാണ് ' എന്ന കുറിപ്പോടെ 'മോമോ ഇന്‍ ദുബായ്‌' യുടെ പോസ്റ്റർ റിലീസ് ചെയ്തു.

ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്' ഒരു ചിൽഡ്രന്‍സ്-ഫാമിലി ചിത്രമാണ്.ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് 'മോമോ ഇന്‍ ദുബായ്' നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന  ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത് പുരുഷൻ നിർവഹിക്കുന്നു. ബി.കെ ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്,ഗഫൂര്‍.എം.ഖയാം എന്നിവര്‍ സംഗീതം പകരുന്നു.

ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിർമാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ഗോകുല്‍ ദാസ്,മോഹൻദാസ്, മേക്കപ്പ്-മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസെെനർ-ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്-സിനറ്റ്​ സേവ്യര്‍,പരസ്യക്കല-പോപ്കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍, കാസ്റ്റിംങ്ങ് ഡയറക്ടര്‍-നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി,പി ആർ ഒ-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top