മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. സച്ചി സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുമൊത്ത് വീണ്ടും ഉടന്‍ അഭിനയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പോക്കിരി രാജയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പോക്കിരി രാജയ്ക്ക് ശേഷം വൈശാഖ് ഒരുക്കുന്ന രാജ 2ലും ഇരുവരും ഒന്നിക്കുന്നെന്ന വാര്‍ത്തയുണ്ടായി. എന്നാല്‍, ആ ചിത്രം ഇതുവരെ തുടങ്ങിയിട്ടില്ല. നേരത്തെ മുന്നറിയിപ്പ് എന്ന മമ്മൂട്ടിച്ചിത്രത്തിലും പൃഥ്വിരാജ് അതിഥിതാരമായി എത്തിയിരുന്നു.
മമ്മൂട്ടിയുടെ പുള്ളിക്കാരന് സ്റ്റാറാ, പൃഥ്വിരാജിന്റെ ആദം ജോണ്‍ എന്നീ ഓണച്ചിത്രങ്ങള്‍ തിയറ്ററുകളിലുണ്ട്.