19 September Thursday

അന്ന്‌ വിക്കുണ്ടായിരുന്നു ഞങ്ങൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ബോളിവുഡിൽ ഇന്ന്‌ താരപദവിയിൽ വിരാജിക്കുന്നവർ, ഒരുകാലത്ത്‌ അന്തർമുഖരായിരുന്നുവെന്ന കാര്യം എത്രപേർക്കറിയാം? വലിയ വിജയങ്ങളുടെ ആരവങ്ങൾക്കിടയിൽ, തങ്ങളുടെ പരീക്ഷണങ്ങളുടെ ഭൂതകാലം വെളിപ്പെടുത്തുകയാണ്‌ നടി സമീറ റെഡ്ഡി. ബോളിവുഡിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനംകവർന്ന സമീറ റെഡ്ഡി, താൻ മുമ്പ്‌ വിക്കുള്ളയാളാണെന്നാണ്‌ വെളിപ്പെടുത്തിയത്‌.

ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വിക്കുണ്ടായിരുന്നതുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽനിന്ന് സംസാരിക്കാൻ എനിക്ക് ഭയമായിരുന്നു. സിനിമയുടെ ഓഡീഷനുവേണ്ടി പോയിരുന്ന കാലത്ത് അതെന്നെ വല്ലാതെ അലട്ടി. പ്രശ്നം മനസ്സിലാക്കിയ ഹൃത്വിക് എനിക്ക് ഒരു പുസ്തകം വായിക്കാൻ തന്നു. ആ പുസ്തകം എന്റെ ജീവിതം അടിമുടി മാറ്റിമറിച്ചു.

എന്നെപ്പോലെ അന്തർമുഖനും വിക്കുണ്ടായിരുന്ന വ്യക്തിയുമാണ്‌ ഹൃത്വിക്. അതൊരു വൈകല്യമല്ല എന്ന് അദ്ദേഹം ജീവിതത്തിലൂടെ കാണിച്ചുതന്നു. വ്യത്യസ്ത ശൈലിയിൽ ഭാഷകൾ കൈകാര്യം ചെയ്യാൻ ഇന്ന് ഹൃത്വിക്കിന് സാധിക്കും. സൂപ്പർ 30യിൽ അദ്ദേഹം സംസാരിക്കുന്നത് ബിഹാറി ഛായയുള്ള ഹിന്ദിയാണ്.

വാരണം ആയിരം എന്ന ഗൗതം മേനോൻ ചിത്രത്തിൽ സൂര്യയുടെ നായികയായാണ് സമീറ തെന്നിന്ത്യയിൽ തിളങ്ങി യ ത്. അവരുടെ മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടി. മലയാളത്തിൽ മോഹൻലാലിന്റെ നായികയായി ‘ഒരുനാൾ വരും’ എന്ന സിനിമയിലും വേഷമിട്ടു.

ഹോളിവുഡിൽ ഉയർന്ന പ്രതിഫലം പറ്റുന്ന നായകരിൽ മുമ്പനാണ്‌ ഹൃത്വിക് റോഷൻ. കൃഷ്‌, ധൂം സിനിമകൾ ഹൃത്വിക്കിന്റെ വിപണിമൂല്യം കുത്തനെ ഉയർത്തി.


പ്രധാന വാർത്തകൾ
 Top