18 May Wednesday

എൽമർ ഫെബ്രുവരി 17ന് തിയ്യേറ്ററുകളിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022


കൊച്ചി : രാജ് ഗോവിന്ദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേശ്വർ ഗോവിന്ദൻ നിർമ്മിച്ച്  ഗോപി കുറ്റിക്കോൽ രചനയും സംവിധാനവും നിർവഹിച്ചിക്കുന്ന എൽമർ ഫെബ്രുവരി 17 ന് കേരളത്തിലെ തിയ്യേറ്ററുകളിലെത്തും.

ഖത്തറിൽ പൂർണ്ണമായി ചിത്രീകരിച്ച സിനിമയിൽ സന്തോഷ് കീഴാറ്റൂർ പ്രധാനവേഷത്തിലെത്തുന്നു.നൂറിലധികം കുട്ടികളും അറുപത്തിയഞ്ചോളം ഖത്തർ മലയാളി നടന്മാരും അണിനിരക്കുന്ന   ചിത്രത്തിന്റെ നരേഷൻ ചെയ്തിരിക്കുന്നത് ലാൽജോസാണ്.    ഛായാഗ്രഹണം ജിസ്ബിൻ സെബാസ്റ്റ്യൻ. ഗാനങ്ങൾ റഫീഖ്അഹമ്മദ്, സംഗീതംഅജയകുമാർ.

ദക്ഷിണേന്ത്യയിലെ പ്രശസ്തരായ ഹരിഹരനും,ഹരിചരണും ഗാനമാലപിക്കുന്നു. ഹിന്ദി, തമിഴ് സിനിമാ വിതരണക്കാരായ ജാൻ സിനിമാസ് ആണ്  റിലീസ് . പി.ആർ.ഒ.ബിജു പുത്തൂർ. വാർത്താപ്രചരണം എം കെ ഷെജിൻ ആലപ്പുഴ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top