18 May Wednesday

‘കൂട്ടുവേഷങ്ങള്‍’ക്ക് മ്യൂണിക്ക് പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022


കൊച്ചി: മികച്ച സം​ഗീത ഹ്രസ്വചിത്രത്തിനുള്ള മ്യൂണിക്ക് പുരസ്കാരം രമേശ് വർമ്മ സംവിധാനം ചെയ്ത ‘കൂട്ടുവേഷങ്ങൾ’ നേടി. നിരവധി വിദേശ സം​ഗീത ഹ്രസ്വചിത്രങ്ങളെ പിന്നിലാക്കിയാണ് പുരസ്കാര നേട്ടം.  പി കെ മുരളികൃഷ്ണൻറെ രചനയ്ക്ക് സജിത്ത് പള്ളിപ്പുറം സം​ഗീതം നൽകിയ 'രാവിനെ പ്രിയതരമാക്കിയ...' പ​ദത്തിൻറെ ദൃശ്യാവിഷ്കാരമാണിത്.

സുനിലാല്‍ ചേര്‍ത്തലയാണ് പശ്ചാത്തല സം​ഗീതം. ഫാക്ട് പത്മനാഭനും കോട്ടക്കല്‍ നന്ദകുമാരനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ഏഴുമിനിറ്റാണ് ദൈർഘ്യം.  ഉണ്ണികൃഷ്ണൻ യവനികയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ.

‌കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ നാടക വിഭാഗത്തിൽ അധ്യാപകനും നാടക-കഥകളി കലാകാരനും സംവിധായകനുമായ രമേശ് വർമ്മ ബിഗ്ബി, ഉസ്താദ് ഹോട്ടൽ, നിരവധി വിദേശ ഫെസ്റ്റിവലുകളിൽ ശ്രദ്ധേയമായ 137 ഓഡിഷൻ അവരാഹാം യാക്കൂബ് തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്തും ശ്രദ്ധേയനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top