06 July Wednesday

അജയൻ വിൻസെൻ്റ് കെ.ടി.കുഞ്ഞുമോൻ്റെ ' ജെൻ്റിൽമാൻ 2 'ഛായഗ്രാഹകൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022


ചെന്നൈ :   ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭ ഛായാഗ്രഹകരിൽ ഒരാളായ അജയൻ വിൻസെൻ്റിൻ്റെ പേര് പ്രഖ്യാപിച്ചു കൊണ്ട്
"ജെൻ്റിൽമാൻ ' കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ' ബ്രമാണ്ഡ ചിത്രം 'ജെൻ്റിൽമാൻ 2' ൻ്റെഛായഗ്രാഹകനാരെന്ന പ്രേക്ഷകരുടെ ആകാംഷയ്ക്ക് അവസാനമായി.

ചിത്രത്തിൻ്റെ സംവിധായകൻ ആരായിരിക്കും എന്ന അഭ്യൂഹങ്ങൾക്ക് അറുതി വരുത്തി കൊണ്ട് , നാനിയെ നായകനാക്കി ' ആഹാ കല്യാണം ' എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ - 2 സംവിധാനം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ചിരുന്നു. സംഗീത സംവിധായകനായി മരഗതമണി (കീരവാണി), നായികമാരായി മലയാളികളായ നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരുടെ പേരുകളും  പ്രഖ്യാപിച്ചിരുന്നു. ഒപ്പം അണിയറ സാങ്കേതിക വിദഗ്ദ്ധരും ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭരായിരിക്കും എന്നും കുഞ്ഞുമോൻ പറഞ്ഞിരുന്നു.

  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലെയും  സിനിമകൾക്ക്  ക്യാമറാമാനായി പ്രവർത്തിച്ച അനുഭവ സമ്പത്തുള്ള അജയൻ വിൻസെൻ്റിൻ്റെ ' അന്നമയ്യ ', ' രുദ്രമാദേവി ', ' ഡാം 999 ' എന്നീ സിനിമകളുടെ സിനിമാട്ടോഗ്രാഫി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞുമോൻ തന്നെ നിർമ്മിച്ച ' രക്ഷകൻ ' എന്ന സിനിമയുടെ ക്യാമറാമാനും ഇദ്ദേഹമായിരുന്നു. അതി നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചാണത്രേ അജയൻ ' ജെൻ്റിൽമാൻ2' വിൻെറ ഛായാഗ്രഹണം നിർവഹിക്കുക.

ചിത്രത്തിലെ നായകൻ, മറ്റ് അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ ആരൊക്കെയായിരിക്കും എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികളും സിനിമാ രംഗത്തുള്ളവരും. അതിനെ കുറിച്ചുള്ള അറിയിപ്പുകൾ ഉടൻ ഉണ്ടാവുമെന്നും ' ജെൻ്റിൽമാൻ2 'വിൻ്റെ ഷൂട്ടിങ്ങ് ആഗസ്റ്റ് അവസാന വാരം ആരംഭിക്കുമെന്നും കെ.ടി.കുഞ്ഞുമോൻ പറഞ്ഞു. പി ആർ ഒ : സി. കെ. അജയ് കുമാർ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top