29 June Wednesday

സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' പോസ്റ്ററുകൾ എത്തി

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


കൊച്ചി : സൈബർ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി ആർ.സി.ഗ്രൂപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജാസിക്ക് അലി സംവിധാനം ചെയ്യുന്ന
'ബൈനറി' ഒരുങ്ങി. ചിത്രത്തിൻ്റെ  പോസ്റ്ററുകൾ മലയാളത്തിലെ പ്രമുഖരുടെ ഫേയ്സ് ബുക്ക് പേജിലൂടെ  പുറത്തുവിട്ടു. മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്  ലോകത്തെ പിടിമുറുക്കിയ സൈബർ യുഗത്തിൻ്റെ   കഥകളാണ് ബൈനറിയുടെ ഇതിവൃത്തം.

മലയാളത്തിലെ പ്രമുഖ താരങ്ങളായ ജോയ് മാത്യു, കൈലാഷ്, മാമുക്കോയ, സിജോയ് വർഗ്ഗീസ്, അനീഷ് രവി.നിർമ്മൽ പാലാഴി, തുടങ്ങി വലിയ താരനിര  ചിത്രത്തിലുണ്ട്. ബൈനറിയുടെ ടീസർ അടുത്ത ആഴ്ച പ്രേക്ഷകരിലെത്തും. പി ആർ ഒ: പി.ആർ.സുമേരൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top