Deshabhimani

ടൊവിനോയുടെ ഐഡന്റിറ്റി ഫസ്റ്റ് ലുക്ക് പോസ്റ്റർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 03:10 AM | 0 min read



കൊച്ചി : 'അജയന്റെ രണ്ടാം മോഷണം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി , തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന  ബിഗ് ബജറ്റ് ചിത്രം 'ഐഡന്റിറ്റി'  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു.

സെവൻത്ത് ഡേ, ഫോറൻസിക് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അഖിൽ പോൾ - അനസ് ഖാൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്റിറ്റി. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഉൾപ്പടെ ശ്രീകൃഷ്ണപ്പരുന്ത്‌, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് 'ഐഡന്റിറ്റി'യും നിർമ്മിച്ചിരിക്കുന്നത്.

അഖിൽ ജോർജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ്  സംഗീതം. കേരളം കൂടാതെ രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് 'ഐഡന്റിറ്റി'യുടെ ചിത്രീകരണം നടന്നത്.

ഡോക്ടർ, തുപ്പറിവാലൻ, ഹനുമാൻ എന്നീ സൂപ്പർ ഹിറ്റ് തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയനായ താരം വിനയ് റായ്, ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവർ 'ഐഡന്റിറ്റി'യിൽ അണിനിരക്കുന്നു. പി ആർ ഒ : അരുൺ പൂക്കാടൻ



deshabhimani section

Related News

0 comments
Sort by

Home