26 January Wednesday

"സല്യൂട്ട്" റിലീസ് നീട്ടിവെച്ചു; സാമൂഹിക പ്രതിബദ്ധതക്കാണ് പ്രാധാന്യമെന്ന് ദുൽഖർ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


 
കൊച്ചി : പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ നായകനാകുന്ന "സല്യൂട്ട്" കോവിഡ് പ്രതിസന്ധികളെ മറികടന്ന് ജനുവരി 14ന് തീയറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകരും അണിയറ പ്രവർത്തകരും.  കോവിഡ് 19, ഒമൈക്രോൺ കേസുകൾ വർദ്ധിക്കുന്ന സഹചര്യത്തിലാണ് റിലീസ് മാറ്റിവെച്ചത്. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം എന്നാണ് വാർത്ത പുറത്തു വിട്ട് ദുൽഖർ സൽമാൻ കുറിച്ചത്. റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണിത്.

വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുനത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ജേക്സ് ബിജോയിയാണ്  സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം - അസ്‍ലം പുരയിൽ, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരൻ, ആർട്ട് - സിറിൽ കുരുവിള, സ്റ്റിൽസ് - രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനയ്ക്കൽ,  ചീഫ് അസോസിയേറ്റ് ഡയറക്ടർ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ - ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. - അമർ ഹാൻസ്പൽ,  അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് - അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ. പിആർഒ - മഞ്ജു ഗോപിനാഥ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top