20 March Wednesday

സൂര്യയുടെ 'എന്‍ജികെ' മാസ്സ് ടീസര്‍ എത്തി

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

സൂര്യ നായകനാകുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍ജികെ യുടെ ടീസര്‍ എത്തി. നന്ദ ഗോപാല്‍ കുമരന്‍ എന്ന രാഷ്‌ട്രീയപ്രവര്‍ത്തകനാണ് ചിത്രത്തില്‍ സൂര്യ. ആരാധകരെ ആവേശംകൊള്ളിക്കുന്ന ആക്ഷന്‍  രംഗങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ് ടീസര്‍.

ഡ്രീം വാരിയേഴ്‌സ് പിക്ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് എന്‍ജികെ നിര്‍മ്മിക്കുന്നത്. സായ് പല്ലവി, രാകുല്‍ പ്രീത് സിങ് എന്നിവരാണ് നായികമാര്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചിത്രം ഏപ്രില്‍ പത്തിന് റിലീസ് ചെയ്യും.


പ്രധാന വാർത്തകൾ
 Top