29 January Saturday

"തിരിമാലി" ട്രെയിലർ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


കൊച്ചി : ബിബിൻ ജോർജ്, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന " തിരിമാലി " ട്രെയിലർ സൈന മൂവീസ്സ് റിലീസ് ചെയ്തു.

മുനമ്പം ഹാർബർ വിട്ട് ഇതുവരെ പുറത്തു പോയിട്ടില്ലാത്ത അലക്സാണ്ടർ എങ്ങനെയാണ് നേപ്പാളിലെത്തിയത് ? സസ്‌പെൻസ് നിറച്ച  ഒരു ഫീൽ ഗുഡ് എന്റർടൈനറാവും "തിരിമാലി "എന്ന സൂചന നൽകുന്നു ട്രെയിലർ.

കേരളത്തിലും നേപ്പാളിലും ചിത്രീകരിച്ച തിരിമാലി , ശിക്കാരി ശംഭുവിന് ശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസ് നിർമ്മിക്കുന്നു.  സംവിധായകനൊപ്പം സേവ്യർ അലക്സ് തിരക്കഥ എഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-നിഷാദ് സി. ഇസെഡ്,ഛായാഗ്രഹണം - ഫൈസൽ അലി. എഡിറ്റിങ് - വി.സാജൻ. ശ്രീജിത്ത് ഇടവന സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു.ഗാനരചന- വിവേക് മുഴക്കുന്ന്. നേപ്പാൾ സൂപ്പർ താരം സ്വസ്തിമ കട്ക തിരിമാലിയിലൂടെ മലയാളത്തിലെത്തും. ബിജിബാൽ ഈണമിട്ട സ്വസ്തിമയുടെ നൃത്തരംഗം സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പ്രൊജക്റ്റ് ഡിസൈനർ-ബാദുഷ.  ഹരീഷ് കണാരൻ, സലിംകുമാർ, ഇന്നസെന്റ്, അന്ന രേഷ്മ രാജൻ,  അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.വാർത്ത പ്രചരണം-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top