25 May Wednesday

ഐറ്റം നമ്പർ വൺ : ശ്രീശാന്ത് ചലച്ചിത്രപിന്നണി ഗായകനാകുന്നു.

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022



കൊച്ചി : എൻ എൻ ജി ഫിലിംസിനു  വേണ്ടി നിരുപ് ഗുപ്ത  നിർമ്മിച്ച് പാലൂരാൻ സംവിധാനം ചെയ്യുന്ന  "ഐറ്റം നമ്പർ വൺ " എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്  പിന്നണിഗായകനുമാകുന്നത്.  

 ചിത്രത്തിലൊരു കേന്ദ്ര കഥാപാത്രത്തെയും ശ്രീശാന്ത്  അവതരിപ്പിക്കുന്നു. കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെ"ന്ന് കൊച്ചിയിൽ നടന്ന റിക്കോർഡിംഗ് വേളയിൽ  ശ്രീശാന്ത് പറഞ്ഞു. സജീവ് മംഗലത്താണ്  സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.      ചിത്രത്തിലെ ഒരു ഐറ്റം പാട്ടിനുവേണ്ടി ,  സണ്ണി ലിയോണിൻ്റെ നൃത്തച്ചുവടുകൾ ചിത്രത്തിന്റെ  ഹൈലൈറ്റ് ആകും. ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഐറ്റം നമ്പർ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടൻ ആരംഭിക്കും.  പി ആർ ഓ അജയ് തുണ്ടത്തിൽ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top