25 May Wednesday

രതീഷ് കൃഷ്ണനും അപ്പാനി ശരത്തും നായകവേഷത്തിലെത്തുന്ന 'സൈബീരിയൻ കോളനി'

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022



കൊച്ചി : രതീഷ് കൃഷ്ണൻ, ശരത്ത് അപ്പാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രെയിം മേക്കേഴ്സ് എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച് നവാഗതരായ ജിനു ജെയിംസ്, മാത്സൺ ബേബി എന്നിവർ ചേർന്ന് തിരക്കഥാരചനയും സംവിധാനവും നിർവഹിക്കുന്ന 'സൈബീരിയൻ കോളനി'  പൂജയും ടൈറ്റിൽ പ്രകാശനവും നടന്നു.

പതിവ് പൂജ ചടങ്ങുകളുടെ ആഡംബരസ്വഭാവം ഒഴിവാക്കി എറണാകുളം കൂനമ്മാവിൽ സ്ഥിതി ചെയ്യുന്ന ഇവാഞ്ചൽ ആശ്രമത്തിലെ അന്തേവാസികൾക്ക് ഒപ്പമാണ് സിനിമയുടെ അണിയറപ്രവർത്തകർ ടൈറ്റിൽ പ്രകാശനവും പൂജയും നടത്തിയത്.




അഞ്ജലി റാവു  നായികയാകുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശാന്ത് മാധവ്  നിർവഹിക്കുന്നു. നിഖിൽ കെ ഹരി  ചിത്രസംയോജനം. സംഗീതസംവിധാനം ഫോർ മ്യുസിക്കും സുദീപ് സുരേഷും ചേർന്ന് നിർവഹിക്കുന്നു. കലാസംവിധാനം ജെയ്സൺ ഔസേപ്പും അനന്തുരാജനുമാണ്. ടോണി തോമസിൻ്റേതാണ്  കഥ.

പ്രൊഡക്ഷൻ കൺട്രോളർ: ഡെന്നി ഡേവിസ്, സൗണ്ട് ഡിസൈനർ: രഞ്ചു, ഫിനാൻസ് കൺട്രോളർ: ജെറിൻ ജോൺസൺ കോഴിപാട്ട്, പ്രോജക്ട് കോ-ഓർഡിനെറ്റർ: റൂബി ജൂലിയറ്റ്, മേക്കപ്പ്: കൃഷ്ണകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, അസോസിയേറ്റ് ഡയറക്ടർ: അനന്തകൃഷ്ണൻ കെ എസ്, പബ്ലിസിറ്റി ഡിസൈൻ: ലിക്വിഡ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: മോനിഷ് മോഹൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top