26 September Monday

ചോള സാമ്രാജ്യത്തിലെ രാജ്ഞിയായി പൊന്നിയിൻ സെൽവനിൽ ഐശ്വര്യാ റായുടെ ക്യാരക്ടർ പോസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2022

ചെന്നൈ : സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് 'പൊന്നിയിൻ സെൽവനി'ലെ  നടൻ വിക്രമിൻ്റെയും കാർത്തിയുടെയും ക്യാരക്ടർ ലുക്ക് പോസ്റ്റർ ലൈക്കാ പ്രൊഡക്ഷൻസും  മെഡ്രാസ് ടാക്കീസും  പുറത്തു വിട്ടത് സോഷ്യൽ മീഡീയകളിൽ വൈറലും ട്രെൻഡിങ്ങും ആയി തുടരുന്നതിനിടെ  ഐശ്വര്യാ റായ് അവതരിപ്പിക്കുന്ന ചോള സാമ്രാജ്യത്തിലെ പഴുവൂരിൻ്റെ രാജ്ഞി നന്ദിനിയുടെ ക്യാരക്ടർ ലുക്ക് പോസ്ററും നിർമ്മാതാക്കൾ പുറത്ത് വിട്ടു.

"പ്രതികാരത്തിന് സുന്ദരമായ മുഖമുണ്ട് "   എന്ന ടാഗ് ലൈനുമായാണ്  പോസ്റ്റർ റിലീസ് ചെയ്തിട്ടുള്ളത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന വൻ ബജറ്റ് ചിത്രമായ 'പൊന്നിയിൻ സെൽവൻ  ' തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് എത്തുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ആദ്യ ഭാഗം പിഎസ്-1  സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും.  അഞ്ഞൂറ് കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് വൻ പ്രതീക്ഷയാണ് ഉണർത്തിയിരിക്കുന്നത്.   പി ആർ ഒ: സി. കെ. അജയ്കുമാർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top