17 August Saturday

' കാത്തു കാത്തെന്‍ മിഴികളില്‍..' അര്‍ജന്റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവിലെ രണ്ടാമത് ഗാനമെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Mar 7, 2019

കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന അര്‍ജന്റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവിലെ രണ്ടാമത് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ' കാത്തു കാത്തെന്‍ മിഴികളില്‍..' എന്ന് തുടങ്ങുന്ന വിവാഹ വീടിന്റെ പശ്ചാത്തലത്തിലുള്ള ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
 
ഹരിനാരായണന്‍ ബി കെ യുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. ആലാപനം സിതാര കൃഷ്ണകുമാര്‍. കാളിദാസും ഐശ്വര്യ ലക്ഷ്മിയും തന്നെയാണ് ഗാനരംഗത്തെത്തുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം നിര്‍വഹിച്ച ചിത്രം മാര്‍ച്ച 22 നാണ് തിയേറ്ററുകളില്‍ എത്തും. ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌



 


പ്രധാന വാർത്തകൾ
 Top