21 February Friday

" ഷൈലോക്ക് " : വിസ്മയ വേഷത്തിൽ വീണ്ടും മലയാളത്തിന്റെ മെഗാതാരം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 7, 2020

മമ്മൂട്ടി, രാജ് കിരൺ, മീന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഷൈലോക്ക്". അനീഷ് ഹമീദ്, ബിബിൻ മോഹനൻ എന്നിവർ ആണ് തിരക്കഥ ഒരുക്കുന്നത്. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ്  മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ് താരം രാജ് കിരൺ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു .
 
ഗുഡ് വിൽ എന്റർടെയ്ൻമെന്റ് ബാനറിൽ ജോബി ജോർജ് ആണ് നിർമ്മാണം . ഗോപി സുന്ദർ ഗാനങ്ങളും രണദീവ് ഛായാഗ്രഹണവും റിയാസ് കെ ബദാർ ചിത്രസംയോജവും ഗിരീഷ് മേനോൻ കലാസംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ജനുവരി 23-ന്  തീയേറ്ററുകളിൽ എത്തും.
 
 
 


പ്രധാന വാർത്തകൾ
 Top