15 August Monday

"വിജയാനന്ദ് " ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

കൊച്ചി : ലോജിസ്റ്റിക്‌സ്, മീഡിയ തുടങ്ങി നിരവധി മേഖലകളിൽ പ്രശസ്തനായ, വി ആർ എൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വർ, ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് തുടക്കം കുറിക്കുന്ന "വിജയാനന്ദ് " ടീസർ പുറത്തുവിട്ടു.  വി ആർ എൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ വി ആർ എൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ് വിജയാനന്ദ്. 1976-ൽ തുടങ്ങിയ  സംരംഭം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനി യായി അറിയപ്പെടുന്നു. വിജയ് ശങ്കേശ്വരിന്റെ വിജയയാത്രയിൽ മകൻ ഡോ. ആനന്ദ് ശങ്കേശ്വറിനൊപ്പം അവരുടെ പത്ര-മാധ്യമ രംഗവും കന്നടയിൽ ഏറെ
അറിയപ്പെടുന്നതാണ്.

പ്രശസ്ത ദക്ഷിണേന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക്  ഭാഷകളിലായാണ് ചിത്രം എത്തുന്നത് . " ട്രങ്ക് എന്ന ഹൊറർ ത്രില്ലർ  ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട റിഷിക ശർമ്മ  സംവിധാനം ചെയ്യുന്നു "ട്രങ്ക്" എന്ന ചിത്രത്തിലെ നായകനായ നിഹാലാണ് നായകനായി അഭിനയിക്കുന്നത്.
 ശങ്കേശ്വർ. അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രൻ, പ്രകാശ് ബെലവാടി, അനീഷ് കുരുവിള, സിരി പ്രഹ്ലാദ്,ഭരത് ബൊപ്പണ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിലെ പ്രശസ്ത  സംഗീത സംവിധായകൻ ഗോപി സുന്ദർ  സംഗീത സംവിധാനം നിർവഹിക്കുന്നു.

സംഭാഷണം-രഘു നടുവിൽ,സ്റ്റണ്ട്- രവി വർമ്മ, ഛായാഗ്രഹണം- കീർത്തൻ പൂജാരി, ഛായാഗ്രഹണം, നൃത്തസംവിധാനം- ഇമ്രാൻ സർധാരിയ,
എഡിറ്റർ- ഹേമന്ത് കുമാർ. പ്രകാശ് ഗോകക്ക്,മേക്കപ്പ് ആന്റ് സ്‌റ്റൈലിംഗ് ആർട്ടിസ്റ്റായി ഒരു പ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്നുണ്ട്.
പി ആർ ഒ-എ എസ് ദിനേശ്, ശബരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top