14 August Sunday

" രണ്ട് രഹസ്യങ്ങൾ " ക്യാരക്റ്റർ ടീസർ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


കൊച്ചി : നവാഗതരായ അജിത്കുമാർ രവീന്ദ്രനും, അർജുൻലാലും ചേർന്നൊരുക്കുന്ന  " രണ്ട് രഹസ്യങ്ങൾ " എന്ന സിനിമയുടെ ആദ്യ ക്യാരക്റ്റർ  ടീസർ ട്രാക്ക്  മനോരമ മ്യൂസിക് വഴി അൻവർ റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി, ബേസിൽ ജോസഫ്, വിനയ് ഫോർട്ട്‌ തുടങ്ങിയവരുടെ  ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. പ്രമുഖ സ്പാനിഷ്, ഇറ്റാലിയൻ ആക്ടർ  ആൻഡ്രിയ റവേറ മലയാള സിനിമയിൽ അരങ്ങേറ്റം  കുറിക്കുന്നു.

ശേഖർ മേനോൻ  ( ഡി. ജെ ശേഖർ ), വിജയ്കുമാർ പ്രഭാകരൻ, നിസ്‌താർ സേട്ട്, രാജേഷ് ശർമ, ജയശങ്കർ, പട്ടാളം അഭിലാഷ്, ഹരീഷ് പേങ്ങൻ, ബിനോയ്‌ നമ്പാല, ഷൈൻ ജോർജ്, പാരിസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് തുടങ്ങിയവർ കഥാപാത്രങ്ങളാകുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് നവാഗതരായ അജിത്കുമാർ രവീന്ദ്രനും, അർജുൻലാലും ചേർന്നാണ്. സംഗീതം  വിശ്വജിത് സി.ടി , ടീസർ റെജിൻ വി. ആർ എന്നിവർ നിർവഹിച്ചിരിക്കുന്നു. വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ യഥാക്രമം വിജയ്കുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സക്കീർ അലി എന്നിവർ ചേർന്നാണ് നിർമ്മാണം. .
പി ആർ ഒ : പി. ശിവപ്രസാദ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top