Deshabhimani

പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടു; വിരമിക്കുന്നില്ലെന്ന് വിക്രാന്ത് മാസി

വെബ് ഡെസ്ക്

Published on Dec 03, 2024, 07:55 PM | 0 min read

തിരുവനന്തപുരം > അഭിനയം അവസാനിപ്പിക്കുകയാണെന്ന വാർത്ത തെറ്റിദ്ധരിച്ചതാണെന്ന് വിക്രാന്ത് മാസി. പങ്കുവച്ച പോസ്റ്റ് ആളുകൾ തെറ്റായി വായിച്ചതാണെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. താൽക്കാലികമായി ഇടവേളയെടുക്കുകയാണെന്നും ഏറെ താമസിയാതെ തിരിച്ചുവരുമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് താരം പറയുന്നത്.

രണ്ട് ദിവസം മുൻപാണ്  വിക്രാന്ത് തന്റെ ഇൻസ്റ്റ​ഗ്രാമിൽ തെറ്റിദ്ധരിക്കപ്പെട്ടെന്ന് അവകാശപ്പെടുന്ന കുറിപ്പ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ ശക്തമായ പിന്തുണയ്ക്ക് നന്ദി. എന്നാൽ മുന്നോട്ട് നോക്കുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും. 2025ൽ നമ്മള്‍ പരസ്പരം അവസാനമായി കാണും. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു,' എന്നായിരുന്നു വിക്രാന്തിന്റെ പോസ്റ്റിന്റെ പൂർണ രൂപം. എന്നാൽ ഈ കുറിപ്പ് ആളുകൾ തെറ്റിദ്ധരിച്ചതാണെന്നാണ് താരം പറയുന്നത്.

അടുത്തിടെയായി ഇറങ്ങിയ സിനിമകളെല്ലാം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്ന നടനാണ് വിക്രാന്ത്. അവസാനമായി ഇറങ്ങിയ സബർമതി എക്‌സ്പ്രസ് ബോക്‌സ് ഓഫീസിൽ ഹിറ്റായിരുന്നു. അതിനുമുമ്പ് ട്വൽത്ത് ഫെയിൽ, സെക്ടർ 36 എന്നീ സിനിമകളിലെ പ്രകടനത്തിന് രാജ്യാന്തര തരത്തിൽ പ്രശംസിക്കപ്പെട്ടിരുന്നു.



deshabhimani section

Related News

0 comments
Sort by

Home