21 November Thursday

ഞാനും ജീവിക്കാൻവേണ്ടി നടക്കുന്നവനാണ്. ഞാനും ഒരു മനുഷ്യനാണ്’

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019

എന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ഇവിടെയുള്ളതെന്ന് അറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇൻസൾട്ട് നടന്ന ദിവസമാണിത്. 35 വയസ്സുണ്ട് എനിക്ക്. എന്നെ ​ഗസ്റ്റായി വിളിച്ചുകൊണ്ട് വന്നതാണ്. ചെയർമാൻ വിളിച്ചിട്ട് വന്നതാണ്. ഇന്ന് ഞാൻ സ്വന്തം വണ്ടിയിലാണ് വന്നത്.

ഒരു മണിക്കൂർ മുമ്പ്‌ നിങ്ങളുടെ ചെയർമാൻ റൂമിൽ വന്നിട്ട് വേറൊരു ഗസ്റ്റായിട്ടുള്ളത് അനിലേട്ടനാണെന്ന്‌ പറഞ്ഞു. ശരിക്കും പറയാൻ പറ്റുന്നില്ല.  അനിലേട്ടൻ ഈ സാധാരണക്കാരനായ എന്നെ സ്റ്റേജിലേക്ക് വിളിച്ചതുകൊണ്ട്‌ ‌ഈ സ്റ്റേജിലേക്ക് കയറൂല്ലെന്ന്, അവനോട് ഇവിടെ വരരുത്. അവൻ എന്റെ പടത്തിൽ ചാൻസ് ചോദിച്ച ആളാണെന്ന്.

ഞാൻ മേനോനല്ല. ഞാൻ നാഷണൽ അവാർഡ് മേടിക്കാത്ത ആളാണ്. ശരിക്കും എനിക്ക് ഭയങ്കര സങ്കടമുണ്ട്. എന്റെ ലൈഫിൽ ഏറ്റവും സങ്കടമുണ്ടായ ദിവസമാണ്. ഇങ്ങനെയൊക്കെ ഒരു വ്യക്തിയോടും കാണിക്കാൻ പാടില്ല. ഞാൻ ടൈൽസിന്റെ പണിയെടുത്ത് ജീവിച്ച് പത്തുപന്ത്രണ്ട് വർഷംകൊണ്ട് പത്ത് എൺപതോളം പടം ചെയ്തിട്ടുണ്ട്. വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിലൂടെ ചെറിയൊരു സ്ഥാനക്കയറ്റം കിട്ടിയ ആളാണ് .ആദ്യമായിട്ടല്ല കോളേജിൽ പോകുന്നത്.

ഇരുനൂറ്റിഇരുപതോളം  കോളേജിൽ ഗസ്റ്റ് ആയി പോയിട്ടുണ്ട്. ആദ്യമായിട്ടാണ് ജീവിതത്തിൽ ഇങ്ങനെയൊരു ഇൻസൾട്ടിങ് ഉണ്ടാകുന്നത്. ശരിക്കും ഒരു കാര്യം ഞാൻ എഴുതിക്കൊണ്ട് വന്നിട്ടുണ്ട്. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് എഴുതിക്കൊണ്ട് വന്നിരിക്കുന്നത്.

‘മതമല്ല, മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏതുമതക്കാരൻ എന്നതല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻവേണ്ടി നടക്കുന്നവനാണ്. ഞാനും ഒരു മനുഷ്യനാണ്’.

ഞാൻ പോണേട്ടാ. ക്ഷമിക്കണം നിങ്ങൾ. വിദ്യാഭ്യാസം ഇല്ലാത്ത ആളാണ്. പക്ഷേ ഒരുപാട് സ്റ്റേജിൽ പോയിട്ടുണ്ട്.  ഒരു കൂലിപ്പണിക്കാരൻ എന്ന നിലയിൽ എന്നെ കണ്ട്, സാറ് പറഞ്ഞത് സാറിന്റെ പടത്തിൽ ചാൻസ് ചോദിച്ച് നടക്കുന്ന വ്യക്തിയാണ് ബിനീഷ് ബാസ്റ്റിൻ എന്ന്. ആ സാറിന്റെ പടത്തിൽ ചാൻസ് ചോദിച്ച വ്യക്തിയുടെ കൂടെ സ്‌റ്റേജ് പങ്കിടാൻ പറ്റില്ലെന്ന്. എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല. താങ്ക് യു, താങ്ക് യു, നല്ലതായിട്ട് വരട്ടെ നിങ്ങളുടെ പരിപാടി അടിപൊളിയാകട്ടെ, എല്ലാവിധ ആശംസകളും ഞാൻ നേരുന്നു. ഞാൻ മേനോനല്ല. ഞാൻ നാഷണൽ അവാർഡ് മേടിക്കാത്ത ആളാണ്. താങ്ക് യു...’


പ്രധാന വാർത്തകൾ
 Top