16 July Tuesday

പുരസ്ക്കാര പെരുമഴയിൽ വിജയ് സേതു പതിയുടെ ' മാമനിതൻ '

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2023




ചെന്നൈ : നടൻ വിജയ് സേതുപതിയും സംവിധായകൻ സീനു രാമസമിയും ഒന്നിച്ച  മാമനിതൻ '  ( The Great Man ) . ബോക്സ് ഓഫീസിൽ വലിയ കോളിളക്കമൊന്നും സൃഷിട്ടിച്ചില്ലെങ്കിലും മികച്ച സിനിമയെന്ന് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ  നേടിയിരുന്നു.

കുട്ടനാടിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ  ചിത്രീകരിച്ച സിനിമയാണ്  കെ. പി ഏ സി ലളിത അഭിനയിച്ച അവസാന ചിത്രം.  പ്രശസ്ത സംഗീത സംവിധായകൻ യുവൻ ഷങ്കർ രാജയാണ് ' മാമനിതൻ ' നിർമ്മിച്ചത്.  സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് പുരസ്ക്കാരങ്ങൾ നേടിയ മാമനിതൻ. ഇപ്പോൾ  അമേരിക്കയിൽ നടന്ന 29- മത് സെഡോണ ( Sedona) ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലും നോമിനേറ്റ് ചെയ്യപ്പെട്ട 'മാമനിതൻ ' , പ്രദർശിപ്പിച്ച സിനിമകളിൽ മികച്ച ഇൻസ്പിരേഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡ് കരസ്ഥമാക്കി.


 

സംവിധായകൻ സീനു രാമസാമി അവാർഡ് ഏറ്റ് വാങ്ങി. ചിത്രം നിരവധി ഫിലിം ഫെസ്റ്റിവലുകളിലേക്കും  ചെയ്യപ്പെട്ടിട്ടുണ്ട്. യുവനും പിതാവ് ഇളയരാജയുമാണ് സംഗീത സംവിധാനം നിർവഹിച്ചത്.പി ആർ ഒ :സി.കെ.അജയ് കുമാർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top